Tuesday 30 January 2024 11:16 AM IST : By സ്വന്തം ലേഖകൻ

പുഷ്പ രാജിന്റെ ഭരണം ആരംഭിക്കാന്‍ ഇനി 200 ദിവസം: ‘പുഷ്പ 2: ദ റൂള്‍’ ഓഗസ്റ്റ് 15ന്

pushpa-2

വൻ വിജയം നേടിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗം ‘പുഷ്പ 2: ദ റൂള്‍’ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

പുഷ്പ രാജിന്റെ ഭരണം ആരംഭിക്കാന്‍ ഇനി 200 ദിവസമെന്ന കുറിപ്പോടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കഴേസ് റിലീസ് പ്രഖ്യാപന പോസ്റ്റര്‍ റിലീസ് ചെയ്തു.

ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസില്‍ എത്തും.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.