Saturday 23 October 2021 02:48 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ മായക്കാഴ്ചകളൊരുക്കാൻ ‘രാധേശ്യാം’: പ്രഭാസിന്റെ ക്യാരക്ടര്‍ ടീസർ എത്തി

radhesyam

പ്രഭാസ് നായകനാകുന്ന‘രാധേശ്യാ’മിന്റെ ടീസര്‍ എത്തി. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നായക കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. വിക്രമാദിത്യ എന്നാണ് പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര്.

രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ ആണ് നായിക. പ്രേരണ എന്നാണ് പൂജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യുവി ക്രിയേഷന്‍സ്, ടി സീരീസ് ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഛായാഗ്രഹണം – മനോജ് പരമഹംസ, എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവു, 2022 ജനുവരി 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.