ബോളിവുഡ് നടി രാകുൽ പ്രീത് സിങ് വിവാഹിതയായി. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയിൽ വച്ചായിരുന്നു വിവാഹം.
‘ഇന്ന് മുതൽ ഇനി എന്നും’ എന്ന കുറിപ്പോടെ ഇരുവരും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഫെബ്രുവരി 19 നാരംഭിച്ചു 3 ദിവസം നീണ്ട ചടങ്ങുകളോടെയായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
വരുൺ ധവാൻ, ഷാഹിദ് കപൂർ തുടങ്ങി ബോളിവുഡിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തു.