Wednesday 20 March 2024 12:10 PM IST : By സ്വന്തം ലേഖകൻ

പറഞ്ഞതൊന്നും വെറുതേയല്ല, കുറച്ചത് 18 കിലോ: ചിത്രം പങ്കുവച്ച് രൺദീപ് ഹൂഡ

randeep

ബോളിവുഡ് നടൻ രൺദീപ് ഹൂഡ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ വലിയ ചർച്ച. തന്റെ പുതിയ ചിത്രമായ ‘സ്വതന്ത്ര വീർ സവർക്കറു’ടെ ഭാഗമായി ശരീര ഭാരം കുറച്ചപ്പോഴുള്ള രൺദീപിന്റെ സെൽഫിയാണിത്. 18 കിലോയോളമാണ് രൺദീപ് കുറച്ചത്.

രൺദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണ് ‘സ്വതന്ത്ര വീർ സവർക്കർ’. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 22 ന് ചിത്രം റിലീസ് ചെയ്യും.