Monday 19 November 2018 10:40 AM IST : By സ്വന്തം ലേഖകൻ

ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുത്തും സമയം ചിലവഴിച്ചും താര ദമ്പതികൾ, എയര്‍പോര്‍ട്ടിൽ രാജകീയ സ്വീകരണം: ചിത്രങ്ങൾ

d-1

ഇറ്റലിയിലെ വിവാഹഘോഷങ്ങൾ കഴിഞ്ഞ് താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും മുംബൈയില്‍ തിരിച്ചെത്തി. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ദീപികയുടേയും രണ്‍വീറിന്റേയും ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരങ്ങള്‍ സമയം കണ്ടെത്തി. പരമ്പരാഗതരീതിയിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവര്‍ക്കും.

d-2

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി നവംബര്‍ 21ന് ബെംഗളൂരുവിലെ ലീലാ പാലസിലും നവംബര്‍ 28ന് മുംബൈയിലെ ദി ഗ്രാന്‍ഡ് ഹയാത്തിലും വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

d-3

ഏറ്റവും അടുപ്പമുള്ള 40 പേര്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ, നവംബര്‍ 14നും 15നും ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. ആദ്യ ദിവസം കൊങ്കിണി രീതിയിലും രണ്ടാം ദിവസം ഉത്തരേന്ത്യന്‍ രീതിയിലുമായിരുന്നു വിവാഹം. കൊങ്കിണി വിവാഹത്തിന് ദക്ഷിണേന്ത്യയില്‍ നിന്നും ഏറ്റവും നല്ല പാചക വിദഗ്ധരാണ് ഭക്ഷണം ഒരുക്കിയത്. സദ്യ വിളമ്പിയത് വാഴയിലയിലായിരുന്നു.