Tuesday 14 July 2020 12:38 PM IST : By സ്വന്തം ലേഖകൻ

‘നീ ഇവിടെയില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എനിക്കൊരിക്കലും കഴിയില്ല...’! സുശാന്തിന്റെ ഓർമയിൽ റിയ

riya

ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെക്കുറിച്ച് താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി. സുശാന്ത് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് റിയയുടെ വികാരനിർഭരമായ കുറിപ്പ്.

മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ റിയയുമുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

സുന്ദരമായ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെയാകണമോ അതെല്ലാമായിരുന്നു സുശാന്ത്‌ എന്ന് റിയ. നമ്മുടെ പ്രണയം വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നമ്മുടെ പ്രണയം നമുക്കും ഉപരിയാണെന്ന് നീ പറഞ്ഞത് ആ അർത്ഥം ഉൾക്കൊണ്ടായിരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. സുശീ... ശാന്തമായി ഇരിക്കൂ...റിയ കുറിച്ചു.

കൂട്ടിച്ചേർക്കാനാകാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ, അതിന്റെ ശക്തിയിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയാണ്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഞാൻ നിന്നിൽ നിന്നു പഠിച്ചു. നീ ഇവിടെയില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എനിക്കൊരിക്കലും കഴിയില്ലെന്നും റിയ കുറിച്ചു.