Friday 14 June 2019 02:38 PM IST : By സ്വന്തം ലേഖകൻ

ക്യാമറാമാനറിയാതെ ക്യാമറാമാനെ ക്യാമറയിലാക്കി! എസ്.കുമാറിന് ‘41’ ന്റെ ആദരം: വിഡിയോ

s-kumar

ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ സംവിധാന സംരംഭമാണ് ‘41’. ഇപ്പോൾ, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബിജു മേനോനും നിമിഷ സജയനുമാണ് നാൽപ്പത്തിയൊന്നിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ലാൽജോസ് ചിത്രത്തിൽ ബിജു നായകനാകുന്നതും.

ഇപ്പോഴിതാ, ചിത്രത്തിന്റെ ക്യാമറാമാൻ എസ്.കുമാറിന് ആദരമർപ്പിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു വിഡിയോ തയാറാക്കിയിരിക്കുന്നു. ലാൽ ജോസ് തന്നെയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും സീനിയർ ക്യാമറാമാരിൽ ഒരാളാണ് എസ്.കുമാർ. നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ കുമാററിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തിയാണ് ഈ വിഡിയോ തയാറാക്കിയിക്കുന്നത്.

‘എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാൽപ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയർ ക്യാമറാമാൻ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ ക്യാമറാമാൻ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തി. കുമാർജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ...’ – വിഡിയോ പങ്കു വച്ച് ലാൽജോസ് കുറിച്ചു.