Thursday 13 August 2020 03:39 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെ പോയാല്‍ ലോക റെക്കോര്‍ഡ് നേടും! 24 മണിക്കൂറിനിടെ അൻപത് ലക്ഷത്തിലേറെ ഡിസ്‌ലൈക്കുകളുമായി ‘സഡക് 2’ ട്രെയിലർ

sadak-2

24 മണിക്കൂറിനിടെ അൻപത് ലക്ഷത്തിലേറെ ഡിസ്‌ലൈക്കുമായി ‘സഡക് 2’ ട്രെയിലർ.

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ‘സഡക് 2’ സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഉയർന്ന ആരോപണങ്ങളാണ് ഡിസ്‍ലൈക്ക് ക്യാംപെയ്ന് പിന്നില്‍. ഇങ്ങനെ പോയാല്‍ ലോകത്തിൽ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് കിട്ടുന്ന ട്രെയിലറാകും സഡക്ക് 2.

സുശാന്തിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്ന ആരോപണവുമായി കങ്കണ അടക്കമുള്ള താരങ്ങളും സിനിമാ പ്രേമികളും മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ടും പൂജ ഭട്ടും സഡക്ക് 2വില്‍ അഭിനയിക്കുന്നു എന്നതും സുശാന്തിന്റെ ആരാധകരെ പ്രകോപിച്ചിരിക്കുകയാണ്.

ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സജ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.

റൊമാന്റിക് ത്രില്ലർ സിനിമയായാണ് സഡക് 2. ചിത്രത്തിന്റെ ഒന്നാം ഭാഗം 29 വർഷങ്ങൾക്ക് മുൻപാണ് റിലീസായത്. സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഒടിടി റീലീസായി ഓഗസ്റ്റ് 28ന് സ‍ഡക്ക് 2 പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.