Wednesday 21 July 2021 10:25 AM IST : By സ്വന്തം ലേഖകൻ

‘ഓഡീഷന് നഗ്ന വിഡിയോ അയയ്ക്കാന്‍ ആവശ്യപ്പെട്ടു, ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ്’! രാജ് കുന്ദ്രയ്‌ക്കെതിരെ സാഗരിക ഷോണ സുമന്‍

sagarika

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍.

‘ഓഡീഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡിഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍’.– നടി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേ സമയം അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി.

അശ്ലീല ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിറ്റ് കോടികൾ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്.