Saturday 12 January 2019 05:09 PM IST : By സ്വന്തം ലേഖകൻ

ആരാണെന്നു മനസ്സിലായോ... ? ‘അറയ്ക്കൽ അബു’ വിന്റെ പഴയ ചിത്രം വൈറൽ

saiju-new

പ്രിയ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ആരാധകരിൽ സൃഷ്ടിക്കുന്ന കൗതുകം ചെറുതല്ല. ഇഷ്ട താരത്തിന്റെ വേറിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കുന്നവരാണ് മിക്കവരും. താരങ്ങളും തങ്ങളുടെ അത്തരം ചില ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിക്കാറുണ്ട്. അത്തരത്തിൽ, തന്റെ ഒരു പഴയകാല ചിത്രമാണ് സൈജു കുറുപ്പ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. വെള്ള ഷർട്ടും അതിനു മീതേ ഓവർകോട്ടുമണിഞ്ഞ് കാലിൻ മേൽ കാൽ കയറ്റിയിരിക്കുന്ന സൈജുവാണ് ചിത്രത്തിൽ.

മയൂഖത്തിൽ നായകനായി മലയാള സിനിമയുടെ ഭാഗമായ സൈജു, ഇപ്പോൾ കോമഡി, ക്യാരക്ടർ റോളുകളിലൂടെ തിരക്കുള്ള താരമാണ്. ആട് പരമ്പരയിലെ അറയ്ക്കൽ അബു അദ്ദേഹത്തിനു വലിയ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തു.

അടുത്തിടെ, മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലും സൈജു കുറുപ്പിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.