Wednesday 02 December 2020 09:10 AM IST : By സ്വന്തം ലേഖകൻ

പഴയ സന തന്നെയോ ഇത് ? രൂപത്തിലും ഭാവത്തിലും ഏറെ മാറി താരം: വിഡിയോ

sana

അടുത്തിടെയായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാന്റെ വിവാഹം. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസിനെയാണ് സന വിവാഹം കഴിച്ചത്.

ഗ്ലാമർ ലോകത്ത് സൂപ്പർതാരമായി വിലസുമ്പോഴാണ് സന ആത്മീയ പാത സ്വീകരിക്കുന്നതായി വെളിപ്പെടുത്തിയതും തൊട്ടുപിന്നാലെ വിവാഹിതയായതും.

ഇപ്പോഴിതാ, വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള സനയുടെ ഏറ്റവും പുതിയ ഒരു വിഡിയോ വൈറൽ ആകുന്നു.ഒരു കാർ യാത്രയുടെ വിഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.

പഴയ സന തന്നെയാണോ ഇതെന്നാണ് ആരാധകർക്ക് സംശയം. രൂപത്തിലും ഭാവത്തിലും നടി ഏറെ മാറി കഴിഞ്ഞു എന്ന് വിഡിയോ തെളിയിക്കുന്നു.