Friday 22 November 2019 04:12 PM IST : By സ്വന്തം ലേഖകൻ

അത് സത്യമോ ? രാണുവിന്റെ മേക്കോവർ: സംഭവിച്ചത് വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ്

ranu-new

തെരുവുഗായികയിൽ നിന്നു താരപദവിയിലേക്കുള്ള രാണു മൊണ്ടാലിന്റെ വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. പഴയ രാണുവുമായി ബന്ധമില്ലാത്ത പുത്തൻ ലുക്കിലാണ് ഇപ്പോൾ പാട്ടുകാരി. അടുത്തിടെ രാണുവിന്റെ കടുത്ത മേക്കപ്പോടു കൂടിയ മേക്കോവർ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. നിരവധി പരിഹാസങ്ങളാണ് ഇതിന്റെ പേരിൽ അവർ നേരിട്ടത്.

ഇപ്പോഴിതാ, എന്താണ് ആ ചിത്രത്തിന് പിന്നിലുള്ള സത്യമെന്ന് തുറന്നു പറയുകയാണ് റാണുവിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ.

‘ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലാകും. ഞാൻ മേക്കപ്പ് ചെയ്ത രാണുവിന്റെ ചിത്രം എഡിറ്റ് ചെയ്താണ് അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രമാക്കിയത്. എല്ലാ തമാശകളും ട്രോളുകളും നല്ലത് തന്നെ, പക്ഷേ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തികൊണ്ടാകരുത് അത്. നിങ്ങൾക്ക് സത്യം മനസിലാകുമെന്നും വ്യാജവും യഥാർത്ഥ ചിത്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു’.– സന്ധ്യ കുറിച്ചു.