Thursday 14 February 2019 11:33 AM IST : By സ്വന്തം ലേഖകൻ

എത്രയും പ്രിയപ്പെട്ടവൾ, എല്ലാമെല്ലാമായവൾ; പ്രണയമഴയിൽ നനഞ്ഞ് സഞ്ജുവും ചാരുവും; ആശംസ

chanju

പ്രണയദിനത്തിൽ ഭാര്യ ചാരുലതക്ക് മനസു നിറഞ്ഞ് ആശംസകൾ നേരുകയാണ് ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ആറ് വർഷം മുൻപ് ചാരുലതക്കൊപ്പമെടുത്ത ചിത്രവും വിവാഹശേഷമുള്ള ചിത്രവും പങ്കുവെച്ചാണ് സഞ്ജുവിന്റെ പ്രണയദിനാശംസ.

'എന്റെ കാമുകിയും ഭാര്യയും സുഹൃത്തുമായി നിന്നെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്റെ എല്ലാമെല്ലാമായ, എന്റേത് മാത്രമായ നിനക്ക് പ്രണയദിനാശംസകൾ''-സഞ്ജു കുറിച്ചു. 

‌തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ‌ പഠിക്കുമ്പോളെടുത്ത ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സിക്സ് ഇയർ ചലഞ്ച് എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്. 

2018 ഡിസംബര്‍ 22നായിരുന്നു സഞ്ജുവിന്റെയും ചാരുവിന്റെയും വിവാഹം. മാർ ഇവാനിയോസിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹവും.