Wednesday 21 July 2021 11:09 AM IST : By സ്വന്തം ലേഖകൻ

ശ്യാമിലിയുടെ പിറന്നാൾ ആഘോഷിച്ച് കുടുംബം: ചിത്രങ്ങൾ പങ്കുവച്ച് താരം: ആശംസകളുമായി ആരാധകരും

shamili

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ ബാലതാരങ്ങളാണ് ബേബി ശാലിനിയും അനിയത്തി ശ്യാമിലിയും. നായികനിരയിലേക്കുയർന്നപ്പോഴും തെന്നിന്ത്യയിലെ ഒന്നാംനിര താരമായി ശാലിനി. ശ്യാമിലിയും ഇപ്പോൾ നായികയായി തിളങ്ങുന്നു. ഇവരുടെ സഹോദരനാണ് നടൻ റിച്ചാർഡ്.

ഇപ്പോഴിതാ ശ്യാമിലിയുടെ 34–ാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ ശ്യാമിലിയുടെ അരികില്‍ ചേച്ചി ശാലിനിയും ചേട്ടൻ റിച്ചാർഡും ഉണ്ട്.

ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാൾ. െചന്നൈയിലെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.