Friday 16 November 2018 03:28 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും ‘24 കാരറ്റ് സ്വർണ്ണ ഐസ് ക്രീം’; കഴിച്ച്, കൊതിപ്പിച്ച് ശിൽപ്പ ഷെട്ടി: വിഡിയോ

shilpa-new

സ്വർണ്ണ ഐസ് ക്രീം എന്നു കേട്ടിട്ടുണ്ടോ ...? കേട്ടിട്ടുമുണ്ട് തിന്നിട്ടുമുണ്ടെന്ന് ശിൽപ്പ ഷെട്ടി പറയും. കാരണം ഇക്കുറി ഹോംങ്കോങ്ങില്‍ നിന്നുള്ള ഒരു സ്പെഷ്യല്‍ ഐസ്ക്രീമിന്റെ വിശേഷങ്ങളാണ് ശില്‍പ ആരാധകരുമായി പങ്കിടുന്നത്.

24 കാരറ്റ് സ്വര്‍ണ്ണം കൊണ്ടലങ്കരിച്ച വാനില കോണ്‍ ഐസ്ക്രീമാണ് ഈ വിശിഷ്ട ഭോജ്യം. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഐസ്ക്രീമിന്റെ വില. ഐസ്ക്രീം രുചിച്ചു നോക്കിയ ശേഷം ശില്‍പ ഐസ്ക്രീമിനെ കുറിച്ച് പറയുന്നതു കേട്ടാല്‍ ആര്‍ക്കും കൊതിയാകും.