Tuesday 12 October 2021 02:48 PM IST : By സ്വന്തം ലേഖകൻ

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശ്രീയ ശരണ്‍: മകളുടെ വിഡിയോ പങ്കുവച്ചത് താരം

sreya

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോയും താരം പങ്കുവച്ചു.

കഴിഞ്ഞ വർഷം കോവിഡ് സമയത്ത്, ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്.

2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു.

2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്.

ദൃശ്യം 2 ഹിന്ദി റീമേക്ക് ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.