ശിവകാർത്തികേയനെ നായകനാക്കി എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോൻ ഒരു പ്രധാന വേഷത്തിലെത്തും എന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായിക. സംഗീതം അനിരുദ്ധ് രവിചന്ദർ.
അതേ സമയം, ‘അയലാൻ’ ആണ് ശിവകാർത്തികേയന്റെതായി അടുത്തിടെ തിയറ്ററിലെത്തിയ ചിത്രം. അയലാൻ 100 കോടിയോളം കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.