Tuesday 07 June 2022 04:53 PM IST : By സ്വന്തം ലേഖകൻ

‘നിശബ്ദവും ധ്യാനാത്മകവുമായ ഒരിടത്ത്..’; സിംഗപൂരില്‍ ജന്മദിനം ആഘോഷിച്ച് സൊനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍

sonakshi-sinhhhh

സിംഗപൂരില്‍ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിൻഹ. ജൂണ്‍ അഞ്ചിനു താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. "ഇത്തവണ വളരെ വ്യത്യസ്തമായ ഒരു ജന്മദിനമായിരുന്നു. വീട്ടിൽ നിന്നും അകലെ, എന്റെ ഫോണിൽ നിന്ന് മാറി, നിശബ്ദവും ധ്യാനാത്മകവുമായ ഒരിടത്ത്.. എനിക്ക് പ്രായം കൂടുന്നുണ്ടോ? ഉണ്ട്.. ബുദ്ധിയുള്ളവളാണോ? നന്ദിയുള്ളവളാണോ? ഓരോ നിമിഷത്തിലും.. ഒരുപാട് സ്നേഹം.. പൂക്കൾ, ചിന്തകൾ, പ്രാർത്ഥനകൾ, ആശംസകൾ അയച്ചുതന്ന എല്ലാവർക്കും... എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്." - സൊനാക്ഷി ഫെയ്സ്ബുക്കില്‍ കുറിച്ചു.

1.

sonakklll9

2.

sonakkmmm445

3.

sonak889

4.

Tags:
  • Movies