Monday 07 June 2021 02:18 PM IST : By സ്വന്തം ലേഖകൻ

കാൻസറിനോട് പൊരുതി ജയിച്ച കരുത്ത്! ചിത്രങ്ങൾ പങ്കുവച്ച് സൊനാലി

sonali

കാൻസറിനോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. ഇപ്പോഴിതാ,

അർബുദത്തെ അതിജീവിച്ച് ജീവിതം തിരികെപിടിച്ചതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. കാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് സൊനാലിയുടെ കുറിപ്പ്.

നിങ്ങളുടെ ജീവിതം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണെന്നു സൊനാലി കുറിച്ചിരിക്കുന്നു.

മുൻപും കാൻസർ അതിജീവനത്തെ കുറിച്ചുള്ള അനുഭവങ്ങൾ സൊനാലി പങ്കുവച്ചിട്ടുണ്ട്.