Thursday 16 July 2020 02:48 PM IST : By സ്വന്തം ലേഖകൻ

‘നിന്റെ മുഖത്ത് കണ്ണുകൾ പതിഞ്ഞ നിമിഷം നീയാണ് എന്റെ മകളെന്ന് ഉറപ്പിച്ചു! മകളെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സണ്ണി ലിയോൺ

nisha

മകൾ നിഷ തന്റെ ജീവിതത്തിലേക്കു കടന്നു വന്നു 3 വർഷം തികയുമ്പോൾ, മകളെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സണ്ണി ലിയോൺ. താനും ഭർത്താവ് ഡാനിയലും അനാഥാലയത്തിൽ നിന്നു നിഷയെ ദത്തെടുത്തതിന്റെ മൂന്നാം വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.

മൂന്ന് വർഷം മുമ്പ് നിന്റെ അമ്മയും അച്ഛനുമായി ഞങ്ങളെ നീ തിരഞ്ഞെടുത്തു. ഞങ്ങൾ നിന്നെ സംരക്ഷിക്കുമെന്ന് നീ വിശ്വസിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ കാട്ടിത്തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞ നിമിഷം തന്നെ നീയാണ് എന്റെ മകളെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഭാവിയിൽ കരുത്തയായ, സ്വതന്ത്രയായായ ഒരു സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഞാൻ നിന്നെ സ്നേഹിക്കുന്നു നിഷാ...നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും ...’.– സണ്ണി കുറിച്ചു

മഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്ന് സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും ദത്തെടുത്ത കുഞ്ഞാണ് നിഷ. 2017-ൽ ദത്തെടുക്കുമ്പോൾ 21 മാസമായിരുന്നു നിഷയുടെ പ്രായം.