Wednesday 17 July 2019 02:17 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ആരാധകർക്കു നേരെ കൈ വീശി കുഞ്ഞ് നിഷ! വൈറലായി വിഡിയോ

sunny

ജോലിയുടെ തിരക്കിനിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണ് ബോളിവുഡ് താരം സണ്ണി ലിയോൺ.

മക്കളും ഭർത്താവും ഒപ്പമുള്ള ലോകം തന്നെയാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും.

ഇപ്പോഴിതാ, തന്റെ പിഞ്ചു കുഞ്ഞുങ്ങളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം കാറിൽ വന്നിറങ്ങുന്ന സണ്ണിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

നിഷയെ കയ്യിൽ പിടിച്ചും, ഒരാളെ ഒക്കത്തിരുത്തിയും നടന്നു നീങ്ങുന്ന സണ്ണിയെയും വിഡിയോയിൽ കാണാം. മറ്റൊരു കുഞ്ഞ് ആയയുടെ കയ്യിലാണ്. നിറ ചിരിയോടെ അമ്മയുടെ ആരാധകരെ കൈവീശിക്കാട്ടുന്ന നിഷയാണ് വിഡിയോയുടെ ഹൈലൈറ്റ്.

മലയാളത്തിലും ഹിന്ദിയിലും നായികയായി അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ താരം. മലയാളത്തില്‍ സണ്ണി നായികയാകുന്ന ആദ്യ ചിത്രം രംഗീലയാണ്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.