Friday 22 January 2021 09:16 AM IST : By സ്വന്തം ലേഖകൻ

സണ്ണി ലിയോൺ കുടുംബസമേതം കേരളത്തിൽ! വിഡിയോ ഏറ്റെടുത്ത് ആരാധകർ

sunny

ചാനൽ പരിപാടിയുടെ ഷൂട്ടിങ്ങിനായി ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരിക്കും താരം പരിപാടിയിൽ പങ്കെടുക്കുക.