സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കങ്കുവ’ യുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് അണിയറപ്രവർത്തകർ. ചിത്രത്തിനായി സൂര്യ ഡബ്ബിങ് ആരംഭിച്ചു. നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളും ഇവർ പങ്കുവച്ചു.
ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്. 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബഡ്ജറ്റ് 350 കോടി രൂപയാണ്.