Tuesday 23 July 2019 02:17 PM IST : By സ്വന്തം ലേഖകൻ

പ്രായം വെറും അക്കമല്ലേ, ഇതൊക്കെ നിസ്സാരം! തകർപ്പൻ വർക്കൗട്ട് വിഡിയോ പങ്കുവച്ച് സുസ്മിത സെൻ

susmitha

ബോളിവുഡിന്റെ പ്രിയ താരങ്ങളിലൊരാളാണ് സുസ്മിത സെൻ. മുൻവിശ്വസുന്ദരി കൂടിയായ സുസ്മിത, പ്രായത്തെ മറികടക്കുന്ന ലുക്കും ഗെറ്റപ്പുമായി ഇപ്പോഴും ആരാധകരെ അതിശയിപ്പിക്കുകയാണ്. ഫിറ്റ്നസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന താരത്തിന്റെ പുതിയ വർക്കൗട്ട് വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

റിങ്ങിൽ തൂങ്ങി, തല കീഴായി ശരീരം ഉയർത്തിയുള്ള വർക്കൗട്ടിന്റെ വിഡിയോ ‘ചിറകുകളുണ്ടായാൽ മാത്രം പോരാ, നിങ്ങൾ അവയെ പറക്കാൻ പരിശീലിപ്പിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

നാൽപ്പത്തിമൂന്നുകാരിയായ സുസ്മിത അവിവാഹിതയാണ്. 2010 ൽ ആണ് സുസ്മിത സെൻ റീനയെ ദത്തെടുത്തത്. 2010 ൽ അലിഷയേയും ദത്തെടുത്തു. കുട്ടികളുടെ വിശേഷങ്ങളും കാമുകനൊപ്പമുള്ള ചിത്രങ്ങളും താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.