Monday 15 January 2024 10:31 AM IST : By സ്വന്തം ലേഖകൻ

ആക്ഷൻ എന്റർടെയ്നറുകൾക്ക് തൽക്കാലം വിട...കോമഡി ചിത്രവുമായി പ്രഭാസ്, ‘രാജാ സാബ്’ ടൈറ്റിൽ പ്രഖ്യാപന വിഡിയോ എത്തി

prabhas

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ ‘രാജാ സാബ്’ന്റെ ടൈറ്റിൽ പ്രഖ്യാപന വിഡിയോ എത്തി. മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ.

‘ഡൈനോസർ ഇനി ഡാർലിങ് അവതാർ’ എന്ന വിശേഷത്തോടെയാണ് ടൈറ്റിൽ പ്രഖ്യാപന വിഡിയോ എത്തിയത്. തമൻ ആണ് സംഗീതം. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് സഹനിർമാണം.

രാജാ ഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ്.