Friday 15 March 2024 10:03 AM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപിയ്ക്കൊപ്പം സുരാജും ഗൗതം മേനോനും: ‘വരാഹം’ ടൈറ്റിൽ പോസ്റ്റർ എത്തി

varaham

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി.

നവ്യ നായർ, പ്രാച്ചി തെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരും താരനിരയിലുണ്ട്.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. കഥ -ജിത്തു കെ ജയൻ, മനു സി കുമാർ.‌