Thursday 25 April 2024 11:24 AM IST : By സ്വന്തം ലേഖകൻ

വെട്രിമാരന്റെ സിനിമയിൽ രാഘവ ലോറൻസ്, സന്തോഷം പങ്കുവച്ച് താരം

vetrimaran

സൂര്യയെ നായകനാക്കിയുള്ള ‘വാടിവാസൽ’ സംവിധാനം ചെയ്ത ശേഷം വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസ് നായകൻ. ലോറൻസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടിവാസലിന് ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് വെട്രിമാരൻ ഒരുക്കുന്നതെന്ന റിപ്പോർട്ടുകളുണ്ടായയിരുന്നു. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം.

വെട്രിമാരൻ എഴുതിയ ഒരു ഗംഭീര സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്നാണ് നിർമ്മാതാവ് എസ് കതിരേശനും വെട്രിമാരനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ലോറൻസ് കുറിച്ചു.