Wednesday 16 September 2020 11:38 AM IST : By സ്വന്തം ലേഖകൻ

‘ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല’! മോഹൻലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് വിദ്യാ ബാലൻ

vidya-1

മോഹൻലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരനായിക വിദ്യാ ബാലൻ. ‘ചക്രം’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിയായി താരം പോസ്റ്റ് ചെയ്തത്.

‘2000 ... എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു ... ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല’ വിദ്യ ചിത്രത്തിനൊപ്പം കുറിച്ചു.

vidya-2

കമല്‍ സംവിധാനം ചെയ്യാനിരുന്ന ‘ചക്ര’ത്തിൽ മോഹന്‍ലാലിനൊപ്പം ദിലീപും വിദ്യ ബാലനുമായിരുന്നു അഭിനയിച്ചത്. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്നാണ് വിദ്യ ബോളിവുഡില്‍ എത്തിയതും വിജയനായികയായി മാറിയതും. ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്തു.