Friday 29 December 2023 10:24 AM IST : By സ്വന്തം ലേഖകൻ

ദളപതിയെ കൈപിടിച്ചുയർത്തിയ ക്യാപ്റ്റൻ...ഹൃദയ വേദനയോടെ വിജയ് വന്നു, അണ്ണനെ യാത്രയാക്കാൻ

vijay

തമിഴകത്തിന്റെ പ്രിയതാരവും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ വിയോഗം തമിഴകത്ത് വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരങ്ങളാണ് തങ്ങളുടെ ക്യാപ്റ്റന് ആദരാഞ്ജലിയർപ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയത്.

വ്യാഴാഴ്ച രാത്രി സൂപ്പർതാരം വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിജയ്‌യുടെ സിനിമാ കരിയറിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് വിജയകാന്ത്. ഇരുവർക്കുമിടയിലെ സൗഹൃദവും സ്നേഹവും ഏറെ ആഴമുള്ളതായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്തെന്ന് വിജയ് മുൻപ് പറഞ്ഞിട്ടുണ്ട്. ഇരുവരുമൊന്നിച്ച ‘സെന്ധൂരപാണ്ടി’ എന്ന സിനിമ വലിയ വിജയമായിരുന്നു.