Wednesday 12 August 2020 09:09 AM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയിൽ ദളപതി തരംഗം! വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

vijay

സോഷ്യൽ മീഡിയയിൽ തരംഗമായി തമിഴ് സിനിമയുടെ താരരാജാവും തെന്നിന്ത്യൻ സിനിമയുടെ ദളപതിയുമായ വിജയ് യുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകർ ആഘോഷമാക്കുകയാണ്.

തെലുങ്ക് താരം മഹേഷ് ബാബു ട്വിറ്ററിൽ പങ്കുവച്ച ഗ്രീൻ ഇന്ത്യ ചലഞ്ചിൽ വിജയ്‌യെയും ശ്രുതി ഹാസനെയും വെല്ലുവിളിച്ചിരുന്നു. ഇതേറ്റെടുത്ത് വീട്ടിൽ വൃക്ഷത്തെ നടുന്ന ചിത്രമാണ് വിജയ് പങ്കുവച്ചത്.

പ്രകൃതിക്കൊപ്പം നിൽക്കുന്ന സന്ദേശമായി കൂടി ആരാധകർ പ്രിയതാരത്തിന്റെ ട്വീറ്റിനെ ഏറ്റെടുത്തിരിക്കുകയാണ്. നല്ല ആരോഗ്യത്തിനും ഇന്ത്യയുടെ പച്ചപ്പിനുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.