Monday 15 January 2024 02:42 PM IST : By സ്വന്തം ലേഖകൻ

ഈ കളി തീപാറും... ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം’ പുതിയ പോസ്റ്റർ വൈറൽ

vijay

വിജയ്–വെങ്കട്ട് പ്രഭു ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം’ ന്റെ പുതിയ പോസ്റ്റർ വൈറൽ. പൊങ്കൽ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ വിജയ് മാത്രം ആയിരുന്നെങ്കിൽ ഇത്തവണ പ്രശാന്ത്, വിജയ്, അജ്മൽ എന്നിവരും പോസ്റ്ററിലുണ്ട്. ഈ നാൽവർ സംഘം കയ്യിൽ തോക്കേന്തി നിൽക്കുന്നതാണ് പോസ്റ്ററിൽ.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുക. ഒരു കഥാപാത്രം പത്തൊന്‍പത് വയസുകാരനാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടേതാണ് സംഗീതം.

2023 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. തായ്‌ലൻഡ്, ചെന്നൈ ഷെഡ്യൂളിന് ശേഷം ശ്രീലങ്ക, രാജസ്ഥാൻ, തുടർന്ന് ഇസ്താംബുൾ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.