Saturday 30 December 2023 10:45 AM IST : By സ്വന്തം ലേഖകൻ

വിജയകാന്തിനെ കാണാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ്: അമർഷത്തോടെ ആരാധകർ: വിഡിയോ വൈറൽ

vijay

അന്തരിച്ച നടന്‍ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്കു നേരെയുള്ള ചെരുപ്പേറിന്റെ വിഡിയോ വൈറലാകുന്നു.

വിജയകാന്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവേ കാറില്‍ കയറുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നു വിജയ്‌യെ ലക്ഷ്യമാക്കി ഒരാള്‍ ചെരുപ്പെറിഞ്ഞത്.

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് വിജയ് എത്തിയത്. അന്തിമോപചാരം അര്‍പ്പിക്കവേ വിജയ് വികാരാധീനനായി വിതുമ്പുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയുണ്ടായ ചെരുപ്പേറ് വിജയ് ആരാധകരേയും വിജയ്കാന്തിന്റെ ആരാധകരെയും ഒരുപോലെ രോഷം കൊള്ളിച്ചിട്ടുണ്ട്.

വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലായിരുന്നു ആദ്യ കാലങ്ങളില്‍ വിജയകാന്ത് ഏറ്റവും കൂടുതല്‍ അഭിനയിച്ചിരുന്നത്.