Thursday 04 August 2022 10:20 AM IST : By സ്വന്തം ലേഖകൻ

തീപ്പൊരി പാറും ആക്ഷൻ രംഗങ്ങൾ...ഒപ്പം പ്രണയവും കോമഡിയും: ‘വിരുമൻ’ ട്രെയിലർ എത്തി

viruman

കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ‘വിരുമൻ’ന്റെ ട്രെയിലർ എത്തി. ഓഗസ്റ്റ് 12ന് വിരുമൻ തിയറ്ററുകളിലെത്തും.

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളായ അതിഥി ഷങ്കര്‍ ആണ് ചിത്രത്തിലെ നായിക.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി–ആക്ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.