Saturday 24 August 2019 02:53 PM IST : By സ്വന്തം ലേഖകൻ

വിശാലിന്റെ വിവാഹം മുടങ്ങി ? സോഷ്യൽ മീഡിയയിലെ, വിശാലിനൊപ്പമുള്ള ചിത്രങ്ങൾ ഒഴിവാക്കി അനിഷ

vishal-new

തമിഴ് താരം വിശാലിന്റെ വിവാഹം മുടങ്ങിയെന്ന് റിപ്പോർട്ട്. വിശാലും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. വിവാഹം ഒക്ടോബർ ഒൻപതിനാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ അനിഷയ്ക്കും വിശാലിനും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ വിവാഹം മുടങ്ങിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ,

അതേസമയം, വിശാലോ അനിഷയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഒഴിവാക്കി.

അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണെന്നായിരുന്നു മുൻപ് വിശാൽ പറഞ്ഞത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.