Friday 06 September 2019 04:10 PM IST

കടൽക്കരയിലെ കാട്ടിലമ്മ; വിശ്വാസം മണികെട്ടുന്ന ക്ഷേത്രനടയിൽ നിന്നു ഭക്തിപൂർവം! (വിഡിയോ)

V R Jyothish

Chief Sub Editor

kattilamma009 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നേരം ഇനിയും വെളുത്തിട്ടില്ല! കൊല്ലം–ആലപ്പുഴ ദേശീയപാതയിൽ ശങ്കരമംഗലത്ത് വലിയ തിരക്കായിരുന്നു. പടിഞ്ഞാറേക്കു പോകുന്ന ഇടുങ്ങിയ റോഡ്. അഭിലാഷങ്ങൾ മണികിലുക്കമാകുന്ന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്കുള്ളതാണ് ആ വഴി. ഇവിടെ എല്ലാ വെളുപ്പാൻകാലങ്ങളും ഇങ്ങനെയാണ്. കാട്ടിൽമേക്കതിലേക്കു പോകുന്ന ഭക്തരുടെ തിക്കും തിരക്കും. പറഞ്ഞുകേട്ട അദ്ഭുതങ്ങളിലേക്കായിരുന്നു ആ യാത്ര!

സുനാമിയുടെ രാക്ഷസത്തിരകളെ അതിജീവിച്ച ചെറിയൊരു ക്ഷേത്രവും അതിനു ചുറ്റുമുള്ള കടലോരവും ഇത്രയ്ക്കു പ്രശസ്തമായിട്ട് ഏതാനും വർഷങ്ങളേ ആകുന്നുള്ളു. തിരമാലകളെക്കാൾ കൂടുതൽ ഉച്ചത്തിൽ വിശ്വാസത്തിന്റെ മണി മുഴങ്ങുന്ന ൈദവസന്നിധി. കടലിനും കായലിനും ഇടയ്ക്കുള്ള ഇത്തിരി തുരുത്തിൽ ഭക്തരുടെ അഭിലാഷങ്ങൾക്കു സാന്ത്വനമേകുന്ന അമ്മ. കാട്ടിൽമേക്കതിൽ ഭദ്രകാളി ക്ഷേത്രത്തെ സംബന്ധിച്ച വിശേഷങ്ങളും കടലു പോലെയാണ്. വിഡിയോ കാണാം;  

Tags:
  • Spotlight
  • Vanitha Exclusive