Wednesday 14 February 2024 02:23 PM IST : By സ്വന്തം ലേഖകൻ

ആരെയും മോഹിപ്പിക്കുന്ന മനോഹര തീരങ്ങള്‍, ‘ജസരിച്ചുവ’യോടെയുള്ള മലയാളം; പ്ലാൻ ചെയ്യാം, ലക്ഷദ്വീപിലേക്ക് അവധിക്കാല യാത്ര..

2344931877

കടലിനടിയിലെ അദ്ഭുതകാഴ്ചകള്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോര്‍ക്കലിങ് ചെയ്യുന്ന വിഡിയോ െെവറലായതോടെ ലക്ഷദ്വീപിനിപ്പോള്‍ മായിക പരിവേഷമാണ്. വിശാലമായ ബീച്ചുകളും കൊതിയൂറുന്ന രുചികളും േതടി ദ്വീപുകളിലേക്കു േപാകാന്‍ സഞ്ചാരികളുടെ തിരക്കും. െെഡവിങ് മാസ്കും സ്വിംഫിനുകളും ധരിച്ച്, സ്നോര്‍ക്കല്‍ എന്ന ട്യൂബിലൂടെ അന്തരീക്ഷവായു ശ്വസിച്ച് കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടുന്ന സ്േനാര്‍ക്കലിങ് എ ന്ന വിനോദത്തിനു േവണ്ടിയും ധാരാളം േപര്‍ ഇങ്ങോട്ടു േപാകുന്നു.

ആഴക്കടലിന്റെ അങ്ങേക്കരയിൽ ചിപ്പി മുത്തൊളിപ്പിക്കും പോലെ കുറേ ദ്വീപുകള്‍, ഉപാധികളില്ലാത്ത പരസ്പരസ്നേഹത്താൽ ലോകജനതയെ മുഴുവൻ തോൽപ്പിക്കുന്ന ലക്ഷദ്വീപുകാർ. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും  നീലക്കടലും വെളുവെളുത്ത മണൽപരപ്പും നിറഞ്ഞ സുന്ദരവിശേഷങ്ങൾ നിറയുന്ന നാട്. പേരിൽ ലക്ഷമുണ്ടെങ്കിലും ലക്ഷദ്വീപ് എന്നാൽ 36 ദ്വീപുകൾ ചേർന്ന കൂട്ടമാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ. 

കവരത്തിയാണു ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇതു കൂടാതെ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്‌ലാത്ത്, കടമത്ത്, കൽപേനി , കിൽത്താൻ, മിനിക്കോയ് എന്നിവയാണു ജനവാസമുള്ള മറ്റു ദ്വീപുകൾ. ജസരിയാണു ദ്വീപിലെ ഔദ്യോഗിക ഭാഷ. എങ്കിലും ഇവിടത്തുകാർ ‘ജസരിച്ചുവ’യോടെ മലയാളം പറയും. കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ സഞ്ചാരികൾക്കു കടമ്പകളേറെ.

ലക്ഷദ്വീപ് സന്ദർശിക്കാൻ

ദ്വീപ് സന്ദർശിക്കാൻ അനുമതി ആവശ്യമാണ്. നിലവില്‍ പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ) വഴി മാത്രമേ ‘പെർമിറ്റിനുള്ള അപേക്ഷാ ഫോം ലഭിക്കൂ. ഓരോ ദ്വീപിലേക്കും പ്രത്യേകം പെർമിറ്റ് എടുക്കണം. ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നു ‘വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്’ വാങ്ങണം. അ പേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ സമർപ്പിക്കണം. കുറച്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അതിനു ശേഷം കപ്പൽ/വിമാന ടിക്കറ്റുകളെടുക്കാം. മികച്ച സൗകര്യങ്ങളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. സർക്കാർ ടൂർ പാക്കേജുകൾ വഴിയും ലക്ഷദ്വീപ് സന്ദർശിക്കാം.

ദ്വീപ് സമുദ്രം  – കവരത്തി, കൽപേനി,  മിനിക്കോയ് എ ന്നീ ദ്വീപുകൾ കപ്പൽ വഴി സന്ദർശിക്കാവുന്ന അഞ്ച് ദിവസത്തെ യാത്ര. 

2. സ്വേയിങ് പാം പാക്കേജ്: ആദ്യത്തെ പാക്കേജിനെ അപേക്ഷിച്ച് കൂടുതൽ സമയം ലക്ഷദ്വീപിൽ ചെലവിടാനുള്ള അവസരം ഈ പാക്കേജിനുണ്ട്.

3. താരാതാഷി പാക്കേജ്: വിമാനയാത്ര ഉൾപ്പെടുന്ന പാക്കേജാണിത്. സീസൺ: നവംബർ മുതൽ മേയ് വരെ

കൂടുതൽ വിവരങ്ങൾക്ക്, www.lakshadweep.gov.in

കപ്പൽയാത്ര

കൊച്ചി വില്ലിങ്ടൺ ദ്വീപിൽ നിന്നാണ് കപ്പൽ കയറേണ്ടത്. ബങ്കർ, സെക്കന്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്നുതരം സൗകര്യങ്ങളുണ്ട്. ട്രെയിനിലെ ഏസി കോച്ചിനു സമാനമാണ് ബങ്കർ. 17 മണിക്കൂറോളമാണു യാത്രയുടെ ദൈർഘ്യം. ദ്വീപി ൽ മദ്യനിരോധനമുണ്ട്. യാത്രയിൽ മദ്യം കൈവശം വ യ്ക്കരുത്.

kavarathi

കവരത്തി ദ്വീപ്  

ഉദ്ദേശം ആറു കിലോമീറ്റർ നീളവും ഒന്നരകിലോമീറ്റർ വീതിയുമുള്ള ദ്വീപാണ് കവരത്തി. സാന്റി ബീച്ച്, ലൈറ്റ് ഹൗസ്, ഹുജ്റ  പള്ളി, ഡിസാലിനേഷൻ പ്ലാന്റ്, മറൈൻ മ്യൂസിയം  തുടങ്ങിയവയാണ്  കവരത്തിയിലെ പ്രധാന കാഴ്ചകൾ. 

കുറേ വർഷങ്ങൾക്കു മുൻപു വേലിയേറ്റ സമയത്തു കരയിൽപ്പെട്ടു പോയൊരു ചരക്കുകപ്പൽ ഇവിടുത്തെ കടൽത്തീരത്തായി ഉണ്ട്. കവരത്തിയിലെ പ്രധാന ജലവിതരണ മാർഗമാണു ഡിസാലിനേഷൻ പ്ലാന്റ്. 

കുറഞ്ഞ ചെലവിൽ  കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന രീതി ഇവിടെ കാണാം. ഇവിടുത്തെ കടലിന്റെ പ്രത്യേകതയാണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. 400 വർഷത്തിലധികം പഴക്കമുള്ള മുസ്‌ലിം പള്ളിയാണ് ഹുജ്റ പള്ളി. 

കൊത്തുപണികളാൽ മനോഹരമാണ്. തുണിയോ തൂവാലയോ ഉപയോഗിച്ച് തല മറച്ചു പുരുഷന്മാർക്ക് പള്ളിയുടെ അകത്തു പ്രവേശിക്കാം. സ്ത്രീകൾക്ക് പ്രവേശനമില്ല. 

ദ്വീപ് ഹൽവയും മാസും (ട്യൂണ ഉണക്കിയത്) മീൻവിഭവങ്ങളും ചേർന്ന് വിഭവസമൃദ്ധമാണ് ‘ദ്വീപ് തക്കാരം’ അഥവാ ലക്ഷദ്വീപിന്റെ ഭക്ഷണവൈവിധ്യം. 

2395837331

അഗത്തി ദ്വീപ്

കടലിനു നടുവിലൊരു വിമാനത്താവളം! അങ്ങനെയൊരു വിമാനത്താവളത്തിലേക്ക് വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ലക്ഷദ്വീപിലെ ഏകവിമാനത്താവളം അഗത്തി ദ്വീപിലാണുള്ളത്. എയർ ഇന്ത്യയുടെ ചെറുവിമാനമാണ് (ATR) ഇവിടേക്കു സർവീസ് നടത്തുന്നത്. ഉദ്ദേശം ഒരു മണിക്കൂർ യാത്രയേ ഉള്ളൂ കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക്. 

അഗത്തിയിൽ നിന്ന്  37 കിലോമീറ്റർ അകലെയാണ് പക്ഷിപ്പിട്ടി. ജനവാസമില്ലാത്ത, പ്രത്യേക അനുമതിയോടെ മാത്രം സന്ദർശിക്കാവുന്ന ദ്വീപാണിത്. ലക്ഷദ്വീപിലെ ഏക പക്ഷിസങ്കേതമാണ് ഇവിടം.

kadamt-copy

കടമത്ത് ദ്വീപ്

അഗത്തി ദ്വീപിൽ നിന്ന് 77 കിലോമീറ്റർ അകലെയാണ് കടമത്ത് ദ്വീപ്. കണ്ണുനീർതുള്ളിയുടെ ആക‍ൃതിയിലാണ് ഈ ദ്വീപുള്ളത്. 100 മീറ്റർ മാത്രം നീളമുള്ള കടൽത്തീരമുള്ള കടമത്ത് ബീച്ചാണ് ഇവിടുത്തെ പ്രധാന ആകർഷണം. വാട്ടർ സ്പോർട്സിന് മികച്ചതാണ് ഇവിടം. 

androth-copy

ആന്ത്രോത്ത്

ഏറ്റവും കുറവ് ലഗൂണുകൾ  ഉള്ള ദ്വീപാണ് ആ ന്ത്രോത്ത്. അറബ് സന്യാസി വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരം ഇവിടെയാണുള്ളത്.

674880853

കൽപേനി

കൊച്ചിയിൽ നിന്ന് ഏറ്റവും അടുത്തുള്ള ദ്വീപ് കൽപേനിയാണ്. മൂന്ന് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമാണ് കൽപേനിക്കുള്ളത്. കൂമയിൽ ബീച്ച്, മൊയ്ദീൻ പള്ളി, ലൈറ്റ് ഹൗസ്, അഗത്തിയാട്ടിപ്പാറ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ദ്വീപിൽ നിന്നു കുറച്ചു മാറി കടലിൽ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന കുഞ്ഞൻ ദ്വീപുകൾ കാണാം. പലകാലങ്ങളിലായുള്ള കടൽക്ഷോഭങ്ങളിൽ കുഞ്ഞൻമാരായി തീർന്നവയാണ് ഈ ദ്വീപുകൾ. 

കൽപേനി ദ്വീപിനോടു ചേർന്നു കിടക്കുന്ന ജനവാസമില്ലാത്ത കുഞ്ഞൻ ദ്വീപാണ് പിട്ടി. സഞ്ചാരികൾക്കു വേണ്ടി മാത്രമായുള്ളിടം. തെങ്ങോല വച്ച് കെട്ടിയ വിശ്രമകൂടാരങ്ങളില്‍ ഇരുന്ന് കടലിന്റെ ചേല് ആസ്വദിക്കാം.  

687078367

ബംഗാരം ദ്വീപ്

അഗത്തി ദ്വീപിനും കവരത്തിക്കും വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത ചെറിയ ദ്വീപാണു ബംഗാരം. ലക്ഷദ്വീപിൽ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ള ഏകദ്വീപ് ബംഗാരമാണ്. മനോഹരമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇവിടം. കടലിന് അഭിമുഖമായി  റിസോർട്ടുണ്ട്.  പ്രകൃതിദത്തമായി രൂപം കൊണ്ട  തടാകമാണ് ബംഗാരം ദ്വീപിലെ മറ്റൊരു ആകർഷണം. 

ചുറ്റും കടലെങ്കിലും തടാകത്തിലെ വെള്ളത്തിന് ഉപ്പ് രസമില്ല. ബംഗാരത്തിനടുത്തുള്ള മറ്റൊരിടമാണു തിന്നകര. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ താമസിക്കുന്ന ഹട്ടുകൾ മാത്രമേ ഇവിടെയുള്ളൂ.

മിനിക്കോയ്

ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപാണു മിനിക്കോയ്. 10 കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമാണ് ഇതിനുള്ളത്. ഇവിടെ നിന്നു മാലദ്വീപിലേക്ക് 100 കിലോമീറ്ററിൽ താഴെയാണ് ദൂരം. മാലദ്വീപുകാരുടെ ഭാഷയുമായി ചേർന്നു നിൽക്കുന്ന മഹൽ ആണ് ഇവിടുത്തെ ഭാഷ. ദ്വീപിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 1885ൽ നിർമിച്ച ലൈറ്റ് ഹൗസ്. ഇംഗ്ലണ്ടിൽ നിന്നു കല്ലുകൾ കൊണ്ടുവന്നാണ് 162 അടി ഉയരമുള്ള ലൈറ്റ് ഹൗസ് നിർമിച്ചതെന്ന് പറയപ്പെടുന്നു.

ജനവാസമില്ലാത്ത ദ്വീപുകൾ:കൽപ്പിട്ടി, തിന്നകര, ചെറിയപരളി, വലിയപരളി, സുഹേലി വലിയകര, സുഹേലി ചെറിയകര, തിലാക്കം, കോടിത്തല, ചെറിയപിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാനി, ചെറിയ പാനി. ഇവയിൽ മിക്ക ദ്വീപുകളിലേക്കും സഞ്ചാരികൾക്ക് പ്രവേശനമില്ല.