വിവാഹമോചനത്തിലൂടെ നിരാശ ബാധിക്കാതെ ജീവിതം അതിജീവനത്തിലൂടെ തിരിച്ചുപിടിക്കണമെന്ന ഓർമപ്പെടുത്തലുമായി തയാറാക്കിയ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം ശനിയാഴ്ച രാത്രി 8.30 ന് ഷാർജ എസ്.എ.എസ്. ഹാളില്‍. നിഷ രത്നമ്മ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയിൽ കേരളം,

വിവാഹമോചനത്തിലൂടെ നിരാശ ബാധിക്കാതെ ജീവിതം അതിജീവനത്തിലൂടെ തിരിച്ചുപിടിക്കണമെന്ന ഓർമപ്പെടുത്തലുമായി തയാറാക്കിയ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം

ശനിയാഴ്ച രാത്രി 8.30 ന് ഷാർജ എസ്.എ.എസ്. ഹാളില്‍.

ADVERTISEMENT

നിഷ രത്നമ്മ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയിൽ കേരളം, യു.എ.ഇ., ന്യൂസീലൻഡ് എന്നിവിടങ്ങളിലുള്ള വിവാഹമോചിതരായ മൂന്ന് മലയാളി സ്ത്രീകൾ തങ്ങളുടെ അനുഭവകഥകൾ പറയുകയാണ്.

പ്രതികൂലസാഹചര്യങ്ങളിലൂടെ ജീവിതം പൂർണതയിലെത്തിക്കണമെന്നും 26 മിനിറ്റ് ദൈർഘ്യമുള്ള ഹാപ്പിലി ഡിവോഴ്സ്ഡ് പറയുന്നു.

ADVERTISEMENT

‘ഡിവോഴ്സുകളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ഡിവോഴ്സ് ഇന്നും നമുക്ക് ഒരു taboo സബ്ജക്ടാണ്. കൂടിവരുന്ന വിവാഹമോചനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതിനപ്പുറം പ്രശ്നങ്ങൾ കേൾക്കുകയും ഈ വിഷയത്തിൽ ചർച്ചകൾ ഉണ്ടാവുകയും അതുവഴി പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് ശെരിയായ രീതി.
‘Happily Divorced’ ഇത്തരമൊരു ചർച്ചക്ക് തുടക്കം കുറിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഡോക്യുമെൻററിയുടെ ഭാഗമായി ഡിവോഴ്സിലൂടെ കടന്നു പോകുന്ന, ഡിവോഴ്സിനെക്കുറിച്ച് ആലോചിക്കുന്ന,
ഡിവോഴ്സ് കഴിഞ്ഞ ഒരുപാട് സ്ത്രീകളുമായി സംസാരിക്കുകയുണ്ടായി.
അവരെല്ലാം വേദനയോടെ പറഞ്ഞ ഒരു കാര്യം അവരെ കേൾക്കാൻ ആരുമില്ല എന്നതാണ്.
പ്രശ്നങ്ങൾക്കു മുൻപിൽ ഒറ്റപ്പെട്ടു തളർന്നു നിൽക്കുന്നവർക്ക്, കേൾക്കാൻ ആരുമില്ലെന്ന് കരുതി മറ്റുള്ളവർ ജഡ്ജ് ചെയ്യുമെന്ന് പേടിച്ച് ആരോടും പറയാതെ നിങ്ങൾ ഉള്ളിലൊതുക്കി വെച്ചിരുക്കുന്ന കഥകൾ കേൾക്കാൻ ഇനി മുതൽ ഞാൻ ഉണ്ടാവും.
നിങ്ങളുടെ ഒറിജിനൽ ഐഡിയിലൂടെ എന്നെ എഫ്ബിയിലോ ഇൻസ്റ്റഗ്രാമിലോ കോൺടാക്ട് ചെയ്യാം. കൗൺസലിങ്/ നിയമ ഉപദേശം എന്നിവ വേണ്ടവർക്ക് അത്തരത്തിലുള്ള സഹായങ്ങളും ഏർപ്പെടുത്തി കൊടുക്കും’.– തന്റെ ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായിക സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT