‘അങ്ങനെ അവസാനം അത് സംഭവിച്ചു’: വ്യാജ വാർത്തകൾക്ക് മറുപടിയുമായി റെനീഷ റഹ്മാനും വിഷ്ണു ജോഷിയും
മനോഹരമായ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് മത്സരാർഥികളായിരുന്ന റെനീഷ റഹ്മാനും വിഷ്ണു ജോഷിയും. ബ്രൈഡൽ കൺസെപ്റ്റിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് വന്നതിനു ശേഷം ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തിൽ വ്യാജ വാർത്തകളും പ്രചരിച്ചു. എന്നാൽ അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും വ്യക്തമാക്കുന്നു.
വൈറലായ ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങൾ വിഡിയോയിൽ ‘അങ്ങനെ അവസാനം അത് സംഭവിച്ചു’ എന്ന രസികൻ തലക്കെട്ടോടെയാണ് വിഷ്ണു വിഡിയോ പങ്കുവച്ചത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT