ബിഗ് ബിസ് സീസൺ 4 മത്സരാർഥിയും അവതാരകയുമായ ശാലിനി നായർ വിവാഹിതയായി. ദിലീപ് ആണ് വരൻ. വിവാഹിതയായ വിവരം ശാലിനി ഫെയ്സ്ബുക്കിലൂടെയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്.

‘‘എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവയ്ക്കുകയാണ്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളെ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്..ദിലീപേട്ടൻ!

ADVERTISEMENT

ഞാൻ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.’’–ശാലിനി കുറിച്ചു.

ശാലിനിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. തൃശൂർ വരവൂർ സ്വദേശിയാണ് ദിലീപ്. ജോലിയുമായി ബന്ധപ്പെട്ടു ദീർഘകാലമായി ഖത്തറിലാണ് അദ്ദേഹം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT