നടി വരദയും താനും വിവാഹമോചിതരായെന്നു നടൻ ജിഷിൻ മോഹൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ‘ഡിവോഴ്സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാൻ മൂടി വെക്കേണ്ട കാര്യമില്ല. ഞങ്ങൾ സപ്പറേറ്റഡ് ആണ്. ഞങ്ങൾ വിവാഹമോചിതരായി’.– ജിഷിൻ

നടി വരദയും താനും വിവാഹമോചിതരായെന്നു നടൻ ജിഷിൻ മോഹൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്.

‘ഡിവോഴ്സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാൻ മൂടി വെക്കേണ്ട കാര്യമില്ല. ഞങ്ങൾ സപ്പറേറ്റഡ് ആണ്. ഞങ്ങൾ വിവാഹമോചിതരായി’.– ജിഷിൻ ‌വ്യക്തമാക്കി.
എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും താരം വിശദീകരിച്ചില്ല.
ഇരുവരും വിവാഹമോചിതരായെന്ന ഗോസിപ്പുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തയോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

ADVERTISEMENT

ഇപ്പോഴിതാ, ‘മനോരമ ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വരദ.
‘അതിനെപ്പറ്റി പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും അവരുടെ താല്പര്യത്തിനനുസരിച്ച് ഓരോ കഥകൾ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ ഒരാൾ പറയാൻ ഉള്ളതൊക്കെ പറയുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കില്ല എന്ന് ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഞാൻ ഇതുവരെയും പാലിച്ചു. ഒരു ബന്ധത്തിൽ പരസ്പര ബഹുമാനം വേണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ വളരെ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഞാൻ എന്ന ഒരാൾ ജീവിച്ചിരിക്കുന്നു എന്നുപോലും ആരും അറിയണമെന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തുറന്നിടാൻ എനിക്ക് താല്പര്യമില്ല.

മകൻ ജിയാൻ എന്റെ അമ്മയോടൊപ്പം ആണ്. ഇപ്പോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവൻ ജനിച്ചത് മുതൽ ഞങ്ങൾ ജോലിക്ക് പോകുന്നത് അവൻ കാണുന്നതാണ്. ഇപ്പോഴും അതുപോലെ തന്നെ. അതുകൊണ്ട് അവന് ബുദ്ധിമുട്ടില്ല. ഞാൻ പറയുന്ന ഒരു കാര്യം പോലും എന്റെ മകന്റെ ഭാവിയെ ബാധിക്കാൻ പാടില്ല. ഗോസ്സിപ്പുകളോട് ഞാൻ പ്രതികരിക്കുന്നില്ല’. – ദാമ്പത്യജീവിതത്തിൽ എന്താണ് സംഭവിച്ചത് ? എന്ന ചോദ്യത്തിനുള്ള മറുപടിയായി വരദ പറഞ്ഞു.

ADVERTISEMENT

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ADVERTISEMENT
ADVERTISEMENT