രണ്ടാം ഭാഗം ഉണ്ടാകുമോ ? ‘സാന്ത്വനം’ താരങ്ങളെ വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തില്‍ പ്രേക്ഷകർ
മലയാളം ടെലിവിഷൻ പ്രേക്ഷകർ ഒരേ മനസ്സോടെ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. ഈ വർഷം ജനുവരിയിലാണ് ഈ സൂപ്പർഹിറ്റ് പരമ്പര സംപ്രേക്ഷണം അവസാനിപ്പിച്ചത്.
ഇപ്പോഴിതാ, സാന്ത്വനം താരങ്ങളെ വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. രക്ഷ ദല്ലു, ഗോപിക അനില്‍, സജിന്‍, അച്ചു സുഗദ്, രാജീവ് പരമേശ്വരൻ എന്നിവർ ഒന്നിച്ചുള്ള ഒരു ചിത്രമാണിത്. ‘റീയൂണിയന്‍’ എന്ന കുറിപ്പോടെ ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്.
ADVERTISEMENT
ആരാധകർ ഈ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നു. രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് പലർക്കും അറിയേണ്ടത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT