ADVERTISEMENT

മലയാളത്തിന്റെ പ്രിയ അവതാരകയാണ് മീര അനിൽ. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. അടുത്തിടെ മീരയുടെ ലുക്കിൽ വളരെയേറെ മാറ്റമുണ്ട്. കൂടുതൽ മെലിഞ്ഞ്, പുത്തൻ മേക്കോവറിലാണ് താരം. പുതിയ ഗെറ്റപ്പിലുള്ള തന്റെ ചിത്രങ്ങളും വിഡിയോസുമൊക്കെ മീര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഇതിനോടകം ശ്രദ്ധേയമാണ്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഇതിനു ലഭിക്കുന്ന കമന്റുകളെക്കുറിച്ച് മീര പറഞ്ഞതാണ് വൈറൽ ആകുന്നത്. താൻ മെലിഞ്ഞതു കണ്ടിട്ട് ഷുഗർ ആണോ എന്നാണ് ചിലർ ചോദിക്കുന്നതെന്നും സോഷ്യൽ മീഡിയ തുറക്കാൻ പറ്റുന്നില്ല, പേടിയാണെന്നും മീര പറയുന്നതിന്റെ വിഡിയോ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT