മോഹൻലാലിനെ മോഡലാക്കി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തെ പുകഴ്ത്തി തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോൻ. ‘പരസ്യ ചിത്രം ദാ ഇപ്പോൾ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കൽക്കൂടി ലാലേട്ടനിലെ നടൻ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും

മോഹൻലാലിനെ മോഡലാക്കി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തെ പുകഴ്ത്തി തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോൻ.

‘പരസ്യ ചിത്രം ദാ ഇപ്പോൾ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കൽക്കൂടി ലാലേട്ടനിലെ നടൻ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡസനോളം മികച്ച അഭിനേതാക്കൾ ചുറ്റുമുണ്ടെങ്കിൽ പോലും ഈ മനുഷ്യൻ നിങ്ങളുടെ കാഴ്ചയിൽ പതിഞ്ഞാൽ പിന്നെ മറ്റാരെയും നോക്കാൻ തോന്നില്ല. അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും ആംഗിളിൽ കാണാൻ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നൽകുന്ന ആഹ്ലാദത്തിൽ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കിൽ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയിൽ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അർപ്പണബോധമുള്ളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല.

ADVERTISEMENT

ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവച്ച് ചുറ്റുമുള്ള ലൈറ്റ് ബോയ്സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുർവികാരങ്ങളില്ല, ചെളിവാരിയേറുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുള്ളപ്പോഴും വിവേകത്തോടെ എളിമയുള്ളവൻ, താൻ എത്ര വലിയവനാണെന്ന് സ്വയം ഓർമ്മപ്പെടുത്തലില്ല. അദ്ദേഹം ഏറ്റവും മികച്ച നടനായകൻ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്.

ആളുകൾ ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യൻ സ്പോട്ട് ബോയിയെയും സൂപ്പർസ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്. ഈ പരസ്യം കണ്ടപ്പോൾ ഒരു വലിയ സർഗ്ഗാത്മക സൗഹൃദത്തിനും സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ, ലോർഡ്‌സിൽ നിന്ന് ഹൈഡ് പാർക്ക് ഹോളോസിലേക്ക് നിങ്ങൾ പന്തടിച്ച് പറത്തുന്നതിന് തുല്യമാണിത്. നിങ്ങൾ രണ്ടുപേരും ചേർന്ന് മായാജാലം തീർക്കാൻ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അനൂപ് മേനോൻ’.– അനൂപ് കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT