സീരിയൽ സംവിധായകന്‍ ആദിത്യന്റെ മരണശേഷം പ്രചരിച്ച വ്യാജ വാർത്തകളോട് പ്രതികരിച്ച് ഭാര്യ രേണു. കാറുണ്ടായിട്ടും നെഞ്ചുവേദനയുണ്ടായ ആളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചില്ല, വയ്യാത്ത വ്യക്തിയെ തിരിഞ്ഞു നോക്കിയില്ല എന്നൊക്കെയുള്ള ആരോപണങ്ങൾക്കാണ് രോണു മറുപടി നൽകുന്നത്. ‘‘ചേട്ടന് ഇടയ്ക്കിടെ നെഞ്ച് എരിച്ചിൽ

സീരിയൽ സംവിധായകന്‍ ആദിത്യന്റെ മരണശേഷം പ്രചരിച്ച വ്യാജ വാർത്തകളോട് പ്രതികരിച്ച് ഭാര്യ രേണു. കാറുണ്ടായിട്ടും നെഞ്ചുവേദനയുണ്ടായ ആളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചില്ല, വയ്യാത്ത വ്യക്തിയെ തിരിഞ്ഞു നോക്കിയില്ല എന്നൊക്കെയുള്ള ആരോപണങ്ങൾക്കാണ് രോണു മറുപടി നൽകുന്നത്.

‘‘ചേട്ടന് ഇടയ്ക്കിടെ നെഞ്ച് എരിച്ചിൽ വരാറുണ്ട്. അസിഡിറ്റി പ്രശ്നങ്ങളുണ്ട്. ചേട്ടന് നെ‍ഞ്ച് വേദന വന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ വഴക്കുണ്ടായതുകൊണ്ട് മറ്റൊരു മുറിയിലാണ് ‍ഞാൻ കിടന്നത്. എന്നും വരാറുള്ള നെഞ്ച് വേദനയാണെന്ന് ഞാൻ കരുതി. ചൂട് വെള്ളം തിളപ്പിക്കാൻ അടുക്കളയിലേക്ക് പോയി. അതിനിടയിൽ കൃഷ്ണാ…കൃഷ്ണാ എന്ന് വിളിക്കുന്നത് കേട്ടു. ഉടനെ ഓടി ചെന്നു. കണ്ണൊക്കെ മറഞ്ഞിരുന്നു. ബിപി ലോ ആയെന്ന് കരുതി. ആശുപത്രിയിൽ കൊണ്ടുപോകാൻ ചേട്ടനെ എഴുന്നേൽപ്പിക്കാൻ നോക്കി. ഒറ്റയ്ക്ക് പിടിച്ച് പൊക്കാൻ എനിക്ക് കഴിഞ്ഞില്ല. മകൻ കൂടി വന്നാണ് ചെറുതായി ഉയർത്തിയത്. അപ്പോഴേക്കും ചേട്ടന്റെ രണ്ട് സുഹൃത്തുക്കൾ വന്നു. നെഞ്ച് വേദന ആരംഭിച്ചപ്പോൾ എന്നെ വിളിക്കും മുമ്പ് ചേട്ടൻ സുഹൃത്തുക്കളെ വിളിച്ചിരുന്നു. അത് ഞാൻ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നപ്പോൾ ഭാരം കാരണം ചേട്ടൻ എന്റെ കയ്യിൽ നിന്നും പിടിവിട്ട് വീണു. അത് കണ്ടാണ് കൂട്ടുകാർ അവിടേക്ക് വന്നത്. അവർ കരുതി മറിഞ്ഞ് വീണ് കിടന്നിട്ടും ഞാൻ ശ്രദ്ധിക്കാതെ ഇട്ടേക്കുകയാണെന്ന്. അതും എനിക്ക് നെഗറ്റീവായി. എല്ലാത്തിനും സാക്ഷിയായി മകൻ അവിടെ ഉണ്ടായിരുന്നു. ചേട്ടനെ സുഹൃത്തുക്കൾ ചേർന്ന് വേഗം കാറിൽ കയറ്റി. അവർ നാലുപേരുണ്ടായിരുന്നു. പക്ഷേ, പ്രചരിച്ചത് ഞാൻ ആദിത്യനൊപ്പം കാറിൽ കയറാൻ മടിച്ചുവെന്ന തരത്തിലാണ്. കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അതാണ് കാരണം’’.– രോണു പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT