‘ബിഗ് ബോസ് താരമായ ആ നടി ഞങ്ങളുടെ ജീവിതത്തില് പ്രശ്നമായി’: ‘സാന്ത്വനം’ സംവിധായകന്റെ ഭാര്യയുടെ ഗുരുതര ആരോപണം
‘സാന്ത്വനം’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണം പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. നെഞ്ചുവേദനയെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിത്യന്റെ മരണത്തോടെ ഭാര്യ രോണുവും രണ്ട് മക്കളും അനാഥരായി. തങ്ങൾ

‘സാന്ത്വനം’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണം പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. നെഞ്ചുവേദനയെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിത്യന്റെ മരണത്തോടെ ഭാര്യ രോണുവും രണ്ട് മക്കളും അനാഥരായി. തങ്ങൾ കഷ്ടപ്പാടുകളിലൂടെയാണ് കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി രോണു അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത് ചർച്ചയായിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ ജീവിതത്തിൽ ഒരു നടി കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രോണു.
തന്റെയും ആദിത്യന്റേയും ജീവിതത്തിലേക്ക് ആ നടി വന്നതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായെന്നും സാമ്പത്തികമായി പല ഇടപാടുകളും ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നുമാണ് രോണു ഒരു അഭിമുഖത്തിൽ പറഞ്ഞത്. ലക്ഷങ്ങളുടെ കടബാധ്യതയും പരിഹരിക്കപ്പെടാതെ കിടപ്പുണ്ട്. ആദിത്യനുമായി നടിക്ക് നിരവധി പണമിടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് രോണു ആരോപിച്ചത്. അതേ കുറിച്ചും നടിയുമായുള്ള ബന്ധത്തെ കുറിച്ചും താൻ ചോദ്യം ചെയ്ത് തുടങ്ങിയപ്പോഴാണ് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങിയതെന്നുമാണ് രോണു പറഞ്ഞത്.
മക്കളെ പഠിപ്പിക്കാനും കടങ്ങൾ വീട്ടാനും മാർഗമില്ലാത്ത അവസ്ഥയിലാണ് താനെന്നും രോണു.