‘ഞാനും ഒരു സ്ത്രീയാണ്, എന്റെ വീട്ടിലും സ്ത്രീകളുണ്ട്... ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാന്‍’: വിശദീകരണവുമായി അവതാരക
വൻ വിവാദമായ വ്ലോഗറുടെ യൂ ട്യൂബ് ഇന്റർവ്യൂവിൽ വിശദീകരണവുമായി അവതാരക നൈനിഷ. വ്ലോഗർ തൊപ്പി എന്ന നിഹാദിന്റെ സുഹൃത്ത് മമ്മു ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കു കാരണം. അടുത്ത വീട്ടിലെ സ്ത്രീകൾ താന്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ

വൻ വിവാദമായ വ്ലോഗറുടെ യൂ ട്യൂബ് ഇന്റർവ്യൂവിൽ വിശദീകരണവുമായി അവതാരക നൈനിഷ. വ്ലോഗർ തൊപ്പി എന്ന നിഹാദിന്റെ സുഹൃത്ത് മമ്മു ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കു കാരണം. അടുത്ത വീട്ടിലെ സ്ത്രീകൾ താന്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നുമാണ് ഇയാള്‍ ഇന്റർവ്യൂവിൽ പറഞ്ഞത്.
‘നാട്ടുകാരെ മുഴുവൻ ഞാൻ വെറുപ്പിച്ചിട്ടുണ്ട്, പണ്ട് അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നു, കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു’.– മമ്മു പറഞ്ഞതിങ്ങനെ. ഇതു ചിരിയോടെ കേട്ട്, കൂടുതൽ പറയാൻ പ്രൊത്സാഹിപ്പിച്ച ഇന്റർവ്യൂവർ നൈനിഷക്കെതിരെയും വ്യാപക വിമര്‍ശനം ഉയർന്നു.
തനിക്ക് വീഴ്ച സംഭവിച്ചുവെന്നും ന്യായീകരിക്കുന്നില്ലെന്നും നൈനിഷ പറയുന്നു. താന്‍ സ്ത്രീകളെ മോശമായി കാണുന്നയാളല്ലെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അവര്‍ പറഞ്ഞു.
‘ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. മാനസികമായി വളരെയധികം തകര്‍ന്നു. അഭിമുഖത്തില്‍ എന്റെ ഭാഗത്തു നിന്നു വലിയൊരു വീഴ്ച സംഭവിച്ചു. അതിനെ ന്യായീകരിക്കുന്നില്ല. പെട്ടെന്ന് ഗസ്റ്റ് അങ്ങനെ പറഞ്ഞപ്പോള്‍ എന്താണ് തിരിച്ചുപറയേണ്ടതെന്ന് മനസിലായില്ല. വളരെ മോശമായ രീതിയിലാണ് ഞാന്‍ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്നറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. ഞാനും ഒരു സ്ത്രീയാണ്. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. അതുകൊണ്ടൊക്കെതന്നെ അതിന്റെ ആഘാതം എനിക്ക് നന്നായി അറിയാം. പക്ഷേ ആ സമയത്തെ സാഹചര്യം കൈകാര്യം ചെയ്തത് വളരെ മോശമായിപ്പോയി. ആ വിഡിയോ ഇന്നു കാണുമ്പോള്‍ ഞാന്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. ആ സമയത്ത് അതിനെതിരെ ഒന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി. എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണ്. എന്നെ വിമര്‍ശിച്ചവരോട് എനിക്ക് ഒരു പരാതിയുമില്ല. ഇനി ചെയ്യുന്ന അഭിമുഖങ്ങളില്‍ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ല’.– നൈനിഷ പറഞ്ഞു.