‘അമ്മച്ചിമാരെല്ലാം കോളജിൽ പോകുവാണോ...ബെസ്റ്റ്, ഇതാണോ മുതല്...’: പരിഹസിച്ചവർക്ക് റാങ്ക് നേടി മറുപടി
പരിഹസിച്ചവർക്കുള്ള മറുപടിയായി, ഭാര്യ ഗോപികയുടെ വിജയത്തിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം നിരഞ്ജൻ നായർ. പതറിപ്പോകാതെ പിടിച്ചു നിന്നു പോരാടി നേടിയെടുത്ത വിജയമാണിതെന്നും പരിഹസിച്ചവർക്കുള്ള മറുപടിയാണ് എം.ജി യൂണിവേഴ്സിറ്റിയുടെ നാലാം റാങ്കെന്നും നിരഞ്ജൻ കുറിച്ചു. ഗോപിക ഇനി ക്ലിനിക്കൽ

പരിഹസിച്ചവർക്കുള്ള മറുപടിയായി, ഭാര്യ ഗോപികയുടെ വിജയത്തിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം നിരഞ്ജൻ നായർ. പതറിപ്പോകാതെ പിടിച്ചു നിന്നു പോരാടി നേടിയെടുത്ത വിജയമാണിതെന്നും പരിഹസിച്ചവർക്കുള്ള മറുപടിയാണ് എം.ജി യൂണിവേഴ്സിറ്റിയുടെ നാലാം റാങ്കെന്നും നിരഞ്ജൻ കുറിച്ചു. ഗോപിക ഇനി ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലിയെടുക്കും.
‘ചില വിജയങ്ങൾ...അത് രേഖപ്പെടുത്തേണ്ടവ ആണ്...അതിന്റെ പുറകിൽ കഷ്ടപ്പാടിന്റെ മഷി പുരണ്ടിട്ടുണ്ടെങ്കിൽ അതിനു മാധുര്യം കൂടും...തളർന്നു പോയ, പിന്തിരിഞ്ഞു പോകാമായിരുന്ന ഒരുപാട് അവസരങ്ങളിൽ, തോറ്റു പോകാതെ..പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്തത് എം.ജി യൂണിവേഴ്സിറ്റിയുടെ 4-മത് റാങ്ക്.
ഇനി മുതൽ consultant psycologist. അഭിമാനം. ഒരിക്കൽ കോളജ് യൂണിഫോമിൽ വരുന്ന വിഡിയോക്ക് താഴെ ചില കമന്റുകൾ വന്നിരുന്നു. തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന്... ഇന്ന് ഈ അഭിമാന നിമിഷം അവർക്കുള്ള മറുപടിയായി കരുതുന്നു...
ആരോടും ദേഷ്യവും പരിഭവവും ഇല്ല...പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസ്സമല്ല എന്നത് ഇപ്പോ അനുഭവത്തിൽ വന്നത് കൊണ്ട് പറഞ്ഞതാണ്...പഠിക്കാൻ ആഗ്രഹം ഉള്ള സ്ത്രീകൾ പഠിക്കട്ടെ...ചിറകുകൾ തൂവലുകൾ കൂട്ടിവച്ച ഇടമല്ല പകരം പറക്കുവാൻ ഉള്ളവയാണ്...പറക്കട്ടെ...അവസരങ്ങൾ നിറഞ്ഞ ആകാശം മുട്ടെ ചിറകുകൾ വിടർത്തി പറക്കട്ടെ...അവർക്കും കൂടി അവകാശപ്പെട്ടതാണ് നമ്മൾ അനുഭവിക്കുന്നതെല്ലാം...
ദൈവത്തിനോടും, അവസാനം വരെ കൂടെ നിന്നവരോടും അങ്ങനെ നിന്നു എന്ന് തോന്നിപ്പിച്ചവരോടും...എല്ലാവരോടും നന്ദി പറയുന്നു...’.– നിരഞ്ജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.