നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ താരം. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞുമായി തിയേറ്ററില്‍ പോയതിന്റെ വിഡിയോ യൂട്യൂബില്‍ ഇട്ടതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ദിയ നേരിട്ടത്. കുഞ്ഞിനെ തിയറ്ററില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ താരം. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞുമായി തിയേറ്ററില്‍ പോയതിന്റെ വിഡിയോ യൂട്യൂബില്‍ ഇട്ടതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ദിയ നേരിട്ടത്.

കുഞ്ഞിനെ തിയറ്ററില്‍ കൊണ്ടുപോകരുതായിരുന്നു എന്ന് പറയുകയാണ് പലരും. ‘ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്തുകൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ച് തിയറ്റർ. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിക്ക് അത് പാടില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കുമെന്നും ഇങ്ങനെ ചെയ്യരുതെന്നും ഉപദേശിക്കുകയാണ് പലരും.

ADVERTISEMENT

അതേസമയം ദിയ പങ്കുവയ്ക്കുന്ന ഫോട്ടോയിലോ വിഡിയോയിലോ ഒന്നും തന്നെ ഇതുവരെ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ മുഖമൊന്ന് കാണിക്കൂ എന്ന ആവശ്യം നിരവധിപേര്‍ കമന്റുകളായി ഇടുന്നുണ്ട്. സ്പെഷല്‍ ദിവസം മാത്രമേ കുഞ്ഞിന്റെ മുഖം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കൂ എന്ന നിലപാടിലാണ് ദിയ. കുഞ്ഞിന്റെ മുഖം കാണിക്കാത്തതിന്റെ പേരിലും ദിയക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT