‘കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഇതുപോലൊരു അമ്മയെ കണ്ടിട്ടില്ല’: ഹൃദയം നിറയ്ക്കും നിമിഷം
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. തുടർന്ന് ബിഗ് ബോസ്

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ഒടുവിൽ ഷോയിൽ നിന്നു പുറത്തായ രേണു ഇന്നലെ വീട്ടിൽ തിരിച്ചെത്തി. ഇളയമകൻ റിഥപ്പന്റെ അടുത്തേക്കാണു താരം ആദ്യം എത്തിയതും. അമ്മയെ കാത്തുനിൽക്കുകയായിരുന്നു റിഥപ്പൻ. മോനെ കണ്ടതും ഓടിയെത്തി രേണു ഏറെനേരം വാരിപ്പുണർന്നു നിന്നു. കുഞ്ഞിനെ ഉമ്മവച്ചും കൊഞ്ചിച്ചും മതിവരാത്ത രേണുവിനെയാണു വിഡിയോയിൽ കാണുക. മകനു നൽകാന്‍ നിറയെ ചോക്ലേറ്റുകളും രേണു കയ്യിൽ കരുതിയിരുന്നു.
വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളാണ് വരുന്നത്. ‘കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഇതുപോലൊരു അമ്മയെ കണ്ടിട്ടില്ല. രേണു ഫ്ലവർ ആണ്’ എന്നാണ് ഒരാൾ കുറിച്ചത്. ‘രേണു ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് .... ചേച്ചി അവിടെ നിൽക്കും എന്ന് ആണ് ഞാൻ വിചാരിച്ചത്... പക്ഷേ ചേച്ചി പുറത്ത് പോകണം പോകണം എന്ന് പറയുമ്പോൾ പോവല്ലേ ചേച്ചി എന്ന് ഞാൻ ഒരുപാട് തവണ മനസ്സിൽ പറഞ്ഞിരുന്നു ... എത്ര പറഞ്ഞാലും ഒരു അമ്മ അല്ലിയോ..... ഏതൊക്കെ സഹിച്ചു..... പാവം... ഓരോന്ന് പറയുന്നവരോട് പോകാൻ പറ ചേച്ചി’ എന്നാണ് മറ്റൊരാൾ കമന്റിട്ടത്.