ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങളുമായി നടി സ്വാതി നിത്യാനന്ദ്. സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. ‘Obsessed, Hare krishnaaaaa’ എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്.

സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ അടുത്തിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സ്വാതി കുറിച്ചതും വൈറലായിരുന്നു...‘യാ...വൺ ഇയർ...ഐ ലവ് യൂ ഷൊട്ടൂ...’എന്നാണ് സ്വാതി കുറിച്ചത്. ഒപ്പം ഹൃദയത്തിന്റെ
ഇമോജിയുമുണ്ട്.

ADVERTISEMENT

വിഷ്ണുവിനൊപ്പമുള്ള മനോഹരമായ നൃത്തവിഡിയോകൾ സ്വാതി മുൻപും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ സ്വാതി ‘ചെമ്പട്ട്’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മഴവിൽ മനോരയിലെ ഭ്രമണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഇതേ സീരിയലിലെ ക്യാമാറാമാനായിരുന്ന പ്രതീഷ് നെന്മാറയെ ആണ് സ്വാതി വിവാഹം ചെയ്തത്. നടി അനുശ്രീ ആയിരുന്നു വിഷ്ണുവിന്റെ ജീവിതപങ്കാളി. എന്നാൽ ഇവർ വേർപിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT